കൊയിലാണ്ടി നഗരസഭ ”നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ”.. എൻ. എസ് എസ് വളണ്ടിയേഴ്സ് യോഗം നടത്തി

കൊയിലാണ്ടി നഗരസഭ ”നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ”.. എൻ. എസ് എസ് വളണ്ടിയേഴ്സ് യോഗം നടത്തി. ക്യാമ്പയിന്റെ ഭാഗമായ് കൊയിലാണ്ടി ക്ലസ്റ്റർ പരിധിയിലുളള മുഴുവൻ നാഷനൽ സർവ്വീസ് സ്കീം.
(എൻ എസ് എസ്) പ്രോഗ്രാം ഓഫീസർമാർക്കും വളണ്ടിയർ ലീഡർമാർക്കുമുളള യോഗം നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു.

ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന എംപി നെറ്റ് സീറോ കാർബൺ, ഹരിത വിദ്യാലയം സംബന്ധിച്ച് വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻ കെ ഷിജു, കൗൺസിലർ വി. രമേശൻ, ക്ളീൻ സിറ്റി മാനേജർ സതീഷ് കുമാർ, എച്ച് ഐമാരായ പ്രദീപ് മരുതേരി, കെ റിഷാദ്. എൻ എസ് എസ് ക്ളസ്റ്റർ കോർഡിനേറ്റർ അനിൽ മാസ്റ്റർ വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർ ലീഡർമാർ, ഹരിത കേരളം മിഷൻ വൈപി ജാൻവി കെ സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
