സംസ്കൃത ദിനത്തിൻ്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്കൃത ദിനത്തിൻ്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. എന്നും വേദിയിൽ നടത്തുന്ന പരിപാടികളിൽ നിന്നും വ്യത്യസ്തമായി ചെങ്ങോട്ടുകാവിലെ പകൽ വീടായ ആശ്രയ സ്വയംപ്രഭയിൽ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്നു. സംസ്കൃത അധ്യാപികയായ ഷംജ വി കെയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നിഷിത്ത് കുമാർ അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപിക തേജസി വിജയൻ, സീനിയർ അസിസ്റ്റൻ്റ് സുരേഷ് കുമാർ, ജാഫർ ചേനോളി, ജിൻഷ, സ്വപ്ന, നിഷ ഹരീഷ് എന്നിവർ സംസാരിച്ചു. വ്യത്യസ്തങ്ങളായ കലാപരിപാടികളാലും തലമുറകളെ തൊട്ടറിയുന്ന അനുഭവങ്ങളുടെ പങ്കുവെക്കലുകളുമായും പരിപാടി ഏവർക്കും വേറിട്ട അനുഭവമായി മാറി.
