വയനാട് ദുരന്തം; പാലക്കാട് ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ കൈമാറി

പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ, ജീവനക്കാർ തുടങ്ങിയവർ ചേർന്ന് മന്ത്രി എം ബി രാജേഷിന് തുക കൈമാറി.

കേരള റൂറൽ എംപ്ലോയ്മെന്റ് ആൻഡ് സാനിറ്റേഷൻ സൊസൈറ്റി (ക്രൂസ്) 15 ലക്ഷം രൂപയും മരുത റോഡ് പഞ്ചായത്ത് 20 ലക്ഷം രൂപയും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും കൈമാറി.

