KOYILANDY DIARY.COM

The Perfect News Portal

മണിയൂർ അഗ്രികൾച്ചറൽ ഇംമ്പ്രൂവ്മെന്റ് സൊസൈറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു

മണിയൂർ: മാർക്കറ്റ് സംസ്കാരം ഒഴിവാക്കി, ഗാർഹിക സംസ്കാരത്തിലേക്ക് മാറിയാൽ മാത്രമേ മാരകമായ രോഗങ്ങളെ തടുത്തു നിർത്താനും, ജൈവകൃഷി വിപുലപ്പെടുത്താനും സാധിക്കുകയുള്ളൂ എന്ന് ഇബ്രാഹിം തിക്കോടി. വക തിരിവില്ലാത കീടനാശിനികൾ ഉപയോഗിക്കുന്നതും, രാസവളപ്രയോഗം  നടത്തുന്നതും, മണ്ണിനെയും കൃഷിയെയും നശിപ്പിക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
.
മണിയൂർ അഗ്രികൾച്ചറൽ ഇംമ്പ്രൂവ്മെന്റ് സൊസൈറ്റി മീത്തെലെ വയലിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുൻ അസിസ്റ്റൻറ് സോയിൽ കെമിസ്റ്റും എഴുത്തുകാരനുമായ അദ്ദേഹം. കൃഷി ഓഫീസർ ശ്രീലക്ഷ്മി സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷൈനി വമ്മൂര് സംസാരിച്ചു. സുധി കുമാർ സ്വാഗതവും,ടി.യു. സുഭാഷ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Share news