KOYILANDY DIARY.COM

The Perfect News Portal

കിഡ്നി സ്റ്റോണിനെ ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ ഒരു നാടന്‍ ഒറ്റമൂലിയുണ്ട്

എന്താണ് കിഡ്നി സ്റ്റോണ്‍ എന്നത് തന്നെ പലര്‍ക്കും അറിയില്ല. ചില രാസവസ്തുക്കള്‍ കൂടി ചേര്‍ന്ന് വൃക്കയില്‍ പരലുകള്‍ പോലെയുള്ള വസ്തുക്കള്‍ കാണപ്പെടുന്നു. ഇതിനെയാണ് കിഡ്നി സ്റ്റോണ്‍ എന്ന് പറയുന്നത്. മൂത്രത്തില്‍ കല്ല് എന്നും ഇതറിയപ്പെടുന്നു. കിഡ്നി സ്റ്റോണ്‍ മാത്രമല്ല പിത്താശക്കല്ലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനെ രണ്ടിനേയും ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. അതിനുള്ള നാടന്‍ ഒറ്റമൂലി എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍ 

പൊടിച്ച പഞ്ചസാര- 250 ഗ്രാം, ശുദ്ധമായ ഒലീവ് ഓയില്‍, 250 ഗ്രാം നാരങ്ങയുടെ പുറം തൊലി 250 ഗ്രാം പാഴ്സ്ലി, 250 ഗ്രാം തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

Advertisements
തയ്യാറാക്കുന്ന വിധം

നാരങ്ങ നല്ലതു പോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക ഇത് നല്ലതു പോലെ മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം പാഴ്സ്ലിയും നാരങ്ങ ചെയ്ത പോലെ ചെയ്യാം ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്യാം. ഇതിലേക്ക് തേന്‍, ഒലീവ് ഓയില്‍, പൊടിച്ച പഞ്ചസാര എന്നിവ ചേര്‍ക്കാം. എല്ലാം നല്ലതു പോലെ മിക്സ് ചെയ്താല്‍ പാനീയം റെഡി.

ഉപയോഗിക്കേണ്ട വിധം

രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കഴിയ്ക്കാം. പിന്നീട് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അത്താഴത്തിന് ശേഷം കഴിയ്ക്കാം. ഇത്തരത്തില്‍ ഒരാഴ്ച കൃത്യമായി കഴിയ്ക്കുക. ഇത് പിത്താശയക്കല്ലിനേയും കിഡ്നിസ്റ്റോണിനേയും അലിയിച്ച്‌ ഇല്ലാതാക്കുന്നു.

നാരങ്ങയിലെ പവ്വര്‍

നാരങ്ങയിലെ രാസവസ്തുക്കള്‍ പിത്താശയക്കല്ലിനേയും കിഡ്നി സ്റ്റോണിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഭക്ഷണവും കിഡ്നി സ്റ്റോണും

ചിലര്‍ക്ക് ഭക്ഷണത്തിലൂടെ കിഡ്നി സ്റ്റോണ്‍ ഉണ്ടാവുന്നു എന്ന് പറയും. എന്നാല്‍ ഭക്ഷമത്തില്‍ പ്രോട്ടീന്‍ അധിമായ അളവില്‍ ചെല്ലുമ്ബോഴാണ് ഇത്തരം പ്രശനങ്ങള്‍ കൂടുതലായി ഉണ്ടാവുന്നത്.

പുരുഷന് മാത്രം

എന്നാല്‍ പിത്താശയക്കല്ല് കിഡ്നി സ്റ്റോണ്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പുരുഷന്‍മാര്‍ക്ക് മാത്രമേ ഉണ്ടാവൂ എന്ന് പറയും. എന്നാല്‍ സ്ത്രീകളിലും കിഡ്നി സ്റ്റോണ്‍ ഉണ്ടാവും എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകളുടെ ജീവിത ശൈലിയും ഭക്ഷണ രീതിയും പുരുഷന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അതുകൊണ്ടാണ് ഇത്തരത്തില്‍ കിഡ്നി സ്റ്റോണിനുള്ള സാധ്യത പുരുഷന്‍മാരില്‍ കൂടുതലെന്ന് പറയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *