സ്വാതന്ത്ര്യ ശുചിത്വോത്സവ പരിപാടിക്കു തുടക്കം കുറിച്ചു

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സപ്പോർട്ട് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ശുചിത്വോത്സവം പരിപാടിക്കു തുടക്കം കുറിച്ചു. റെയിൽവെ സ്റ്റേഷൻ റോഡും സ്കൂൾ മതിലോരവും ശുചീകരിക്കുകയും, അലങ്കാര ചെടികൾ വെച്ചുപിടിപ്പിക്കുയും ചെയ്തു.
ഫയർ സ്റ്റേഷൻ അസിസ്റ്റൻഡ് ഓഫീസർ പി.കെ. ബാബു ഉദ്ഘാടനം ചെയ്തു.
.

എസ്.എസ്.ജി. ചെയർമാൻ യു. കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ, ഹെഡ്മാസ്റ്റർ കെ. കെ. സുധാകരൻ, സപ്പോർട്ട് ഗ്രൂപ്പ് കൺവീനർ എം.ജി. ബൽരാജ്, പി.ടി.എ വൈസ് പ്രസിഡണ്ട് എ. സജീവ് കുമാർ, പൂർവ വിദ്യാർത്ഥി ഫോറം കൺവീനർ എൻ.വി. വത്സൻ എന്നിവർ സംസാരിച്ചു. സി. ബാലൻ, ശ്രീലാൽ പെരുവട്ടൂർ, ജയരാജ് പണിക്കർ, കെ. പ്രഭാകരൻ, കെ. ഗണേശൻ, സി. അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.
