പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ‘ഹരിതം മോഹനം’ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ് സംഘടിപ്പിച്ച ‘ഹരിതം മോഹനം’ പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ മുള തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ രമേശൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ. പി അനിൽകുമാർ, നഗരസഭ ബയോഡൈവേഴ്സിറ്റി പാർക്ക് കൺവീനർ എ. ഡി ദയാനന്ദൻ, നാലാം വാർഡ് എഡിഎസ് ചെയർപേഴ്സൺ ബാവ കൊന്നേങ്കണ്ടി, എൻ.എസ്. എസ്. ലീഡർ നിയ പി, ഷിനോദ്, സ്കൂൾ പ്രിൻസിപ്പാൾ പ്രദീപ് കുമാർ എൻ.വി. പ്രോഗ്രാം ഓഫീസർ കെ. നിഷിദ എന്നിവർ സംസാരിച്ചു..

