ദുരന്തഭൂമിയിലെ ക്യാമ്പുകളിലേക്ക് ടെലിവിഷനുകളുമായി മഹാത്മാ ഗാന്ധി സേവാഗ്രാം

വയനാട് മേപ്പാടി ചുരൽമലയിലും, മുണ്ടകൈയ്യിലും ഉണ്ടായ ഉരുൾപൊട്ടലിൽ വിവിധ ക്യാമ്പുകളിൽകഴിയുന്നവർക്ക് മഹാത്മാഗാന്ധി സേവാഗ്രാം ടെലിവിഷനുകൾ വിതരണം ചെയ്തു. കുട്ടികൾക്ക് പഠിക്കുന്നതിനും, വാർത്തകൾ കേൾക്കുന്നതിനും , വിനോദത്തിനും വേണ്ടി ടെലിവിഷൻ വേണം എന്ന് MLA. ടി സിദ്ദിഖ് അറിയിച്ചിരുന്നതിൻ്റെ ഭാഗമായാണ് LG കമ്പനിയുടെ ആധുനിക സംവിധാനങ്ങളുള്ള TV യുമായിസേവാഗ്രാം പ്രവർത്തകർ മലകയറിയത്.

MLA ടി. സിദ്ദിഖിന്റെ ഓഫീസിൽ വെച്ച് ക്യാമ്പ് ഭാരവാഹികളായ, മനോജ് യു.വി, സാദിഖ് സഹാറ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷാനി, മോഹൻ ബംഗ്ലാവിൽ, ശിവൻ പി വി എന്നിവർ ചേർന്ന് ടെലിവിഷൻ കൈമാറുകയായിരുന്നു. പ്രവർത്തനത്തിൽ പങ്കാളികളായ മഹാത്മാ ഗാന്ധി സേവാഗ്രാമിന്റെ മുഴുവൻ അംഗങ്ങളെയും എംഎൽഎ അഭിനന്ദിച്ചു.
