പാപ്പിനിശേരിയില്‍ ആയുധശേഖരം കണ്ടെത്തി

കണ്ണൂര്‍: പാപ്പിനിശേരിയില്‍ വീണ്ടും ആയുധശേഖരം കണ്ടെത്തി. 28ല്‍ അധികം പുതിയ മൂര്‍ച്ചയേറിയ കത്തികളാണ് ഇവിടെനിന്നും കണ്ടെത്തിയത്. പാപ്പിനിശേരി കടവ് റോഡിനടുത്തുള്ള ബസ് സ്റ്റോപ്പിനു പുറകില്‍ ഉപേക്ഷിച്ച നിലയിലാണ് കത്തികള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വളപട്ടണം പൊലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം കീച്ചേരിയില്നിന്നും കണ്ടെത്തിയ വാക്കത്തികള്ക്കു സമാനമായ നിലയിലുള്ളതാണ് ഇവയും. പിടിക്കു നീല പെയിന്റ് അടിച്ച് പത്രക്കടലാസില്‍ പൊതിഞ്ഞ നിലയിലാണ്. ഇത് ആറാം തവണയാണ് പാപ്പിനിശേരി കീച്ചേരി പ്രദേശങ്ങളില്‍ ആയുധ ശേഖരം പിടികൂടുന്നത്.

