മുലയൂട്ടൽ വാരാചരണവും പോഷകാഹാരപ്രദർശന മത്സരവും സംഘടിപ്പിച്ചു

കൊയിലാണ്ടി: മുലയൂട്ടൽ വാരാചരണവും പോഷകാഹാരപ്രദർശന മത്സരവും സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും, പന്തലായനി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടും സംയുക്തമായാണ് മുലയൂട്ടൽ വാരാചരണവും പോഷകാഹാര പ്രദർശന മത്സരവും സംഘടിപ്പിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പ്രനീത അധ്യക്ഷത വഹിച്ചു.

മുലയൂട്ടലിന്റെ പ്രാധാന്യത്തെ പറ്റി ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ സിസ്റ്റർ വിസ്മയ ക്ലാസ് എടുത്തു. ജനപ്രതിനിധികളായ ബീന കുന്നുമ്മൽ, തസ്ലീന നാസർ കൊയിലാണ്ടി നഗരസഭ ഐസിഡിഎസ് സൂപ്പർവൈസർ റൂഫില ടി കെ, അംഗനവാടി വർക്കർ പുഷ്പ, കമ്മ്യൂണിറ്റി കൗൺസിലർ അതുല്യ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് പോഷകാഹാര പ്രദർശന മത്സരവും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു. ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ഷൈജ നന്ദി പറഞ്ഞു.
