KOYILANDY DIARY.COM

The Perfect News Portal

ഛത്തീസ്ഗഡില്‍ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചത് 16 സ്ത്രീകളെ

ഡല്‍ഹി > ഛത്തീസ്ഗഡില്‍ ഒരുവര്‍ഷത്തിനിടെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചത് 16 സ്ത്രീകളെ. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. സ്ത്രീകള്‍ക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളുടെ പരോക്ഷ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചത്.

പൊലീസിന്റെ ലൈംഗികാതിക്രമത്തിന് ഇരകളായ മറ്റ് 20 സ്ത്രീകളുടെ മൊഴിയെടുക്കുമെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഒരുമാസത്തിനുള്ളില്‍ ബാക്കിയുള്ളവരുടെ മൊഴികൂടി മജിസ്ട്രേട്ടിനുമുമ്പാകെയോ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളോ രേഖപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കി.

അതിക്രമത്തിന് ഇരകളായവര്‍ക്ക് 37 ലക്ഷം രൂപയുടെ ഇടക്കാല സാമ്പത്തികസഹായം നല്‍കാനും കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊലീസുകാര്‍ ബലാത്സംഗം ചെയ്ത എട്ടുപേര്‍ക്ക് മൂന്നുലക്ഷം വീതവും ലൈംഗികാതിക്രമത്തിന് ഇരയായ ആറുപേര്‍ക്ക് രണ്ടുലക്ഷം വീതവും ശാരീരികമായി ആക്രമിക്കപ്പെട്ട രണ്ടുപേര്‍ക്ക് 50,000 രൂപവീതവും നല്‍കാനാണ് നിര്‍ദേശം.

Advertisements

ബീജാപുര്‍ ജില്ലയിലെ അഞ്ചു ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കാണ് പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് അതിക്രമം നേരിടേണ്ടിവന്നത്. നാല്‍പ്പതിലധികം സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയായെന്ന് 2015 നവംബറില്‍ ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിനും ഇരയായി.

 

Share news

Leave a Reply

Your email address will not be published. Required fields are marked *