മോദിക്ക് വയനാട്ടിലെത്താൻ പന്ത്രണ്ട് ദിവസം. ശനിയാഴ്ച എത്തുമെന്ന് കേരളത്തിനെ അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വയനാട്ടിലെത്താൻ പന്ത്രണ്ട് ദിവസം വേണ്ടിവന്നു. ശനിയാഴ്ച എത്തുമെന്ന് കേരളത്തിനെ അറിയിച്ചു. വന്നാൽ വാ തുറക്കുമോ എന്നറിയില്ല. പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന കാത്തിരിപ്പും കേരളത്തിനില്ല. ദുരന്തഭൂമിയിലെത്തി ക്യാമ്പുകളിലടക്കം പ്രധാനമന്ത്രി സന്ദർശം നടത്തുമെന്നാണ് വിവരം. ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി എസ്.പി.ജി സംഘം ഉടൻ കേരളത്തിലെത്തും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്തങ്ങളുണ്ടാകുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ പ്രസ്താവന നടത്തുകയും. സ്ഥലം സന്ദർശിച്ച് പാക്കേജുകൾ പ്രഖ്യാപിക്കാനും കാണിക്കുന്ന താൽപ്പര്യം കേരളത്തോട് കാണിക്കാത്തത് രാഷ്ട്രീയ താൽപ്പര്യമാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ട് കാലങ്ങളായി. നേതാക്കളുടെ മക്കളുടെ വിവാഹത്തിന് പങ്കെടുക്കാൻ നിരവധി തവണ കേരളത്തിൽ എത്തിയ മോദിയോട് കേരളം ഇന്ത്യയിലല്ലെ എന്നാണ് ചോദ്യമാണ് മലയാളികൾ ഉന്നയിക്കു്നനത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കനുള്ള ഒരു മാനസികാവസ്ഥ ഇവിടെ ജീവിക്കുന്ന ഒരു ബിജെപിക്കാരനും ഇല്ലാതെ പോയെന്നാണ് എല്ലാവരും ചോദിക്കുന്നത്.


തെരഞ്ഞെടുപ്പിൽ ജയിച്ച് മന്തിയായ സുരേഷ് ഗോപിയും, മന്ത്രിയായ ജോർജ് കുര്യനും കേരളത്തിനായി ഒരു ശബ്ദവും പാർലമെൻ്റിൽ ഉന്നയിക്കാനുള്ള മാനസികാവസ്ഥ ഇല്ലാതെ പോയതും ജനം ശരിക്കും വിലയിരുത്തുന്നുണ്ട്. ഇവരിൽ നിന്ന് ഇതിൽ കൂടുതൽ കേരളം പ്രതീക്ഷിക്കുന്നുമില്ല. സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന പണം ഉപയോഗിച്ചും സാസംസ്ക്കാരിക കേരളം കേരളത്തിനായി കൈയ്യയച്ച് മുന്നോട്ട് വന്നതോടെ ദുരിതാശ്വാസനിധിയിലേക്ക് പണം വലിയതോതിൽ വരുന്നതോടെയും നാട് വലിയ പ്രതീക്ഷയിലാണുള്ളത്.


ഇനി കേന്ദ്രം തന്നില്ലെങ്കിലും കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന സൂചനയാണ് എങ്ങും കാണുന്നത്. അതിനായി സർക്കാർ എല്ലാവിധ പ്രവർത്തനങ്ങളിലും മുഴുകിയിരിക്കുകയാണ്. വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ വയനാടിനെ പുനർനിർമ്മിക്കുകയെന്ന ദൌത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

.
