KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര  ചാലിക്കര തൈവെച്ച പറമ്പിൽ ബഷീറിൻ്റെ (ചേനോളി) മകൻ റാഷിദ് (28) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒള്ളൂരിൽ പാലം പണി നടക്കുന്ന സ്ഥലത്തെ ജങ്കാറിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണയങ്കോട് പുഴയിൽ ഇന്നലെ അതിരാവിലെയായിരുന്നു യുവാവ് സ്കൂട്ടറിലെത്തി ചാവി ഓഫ് ചെയ്യാതെ പുഴയിലേക്ക് ചാടിയത്.

സംശയത്തിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസും, ഫയർഫോഴ്സും, സ്ക്യൂബ ടീം അംഗങ്ങളും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്നും തുടരുന്നതിനിടെയാണ് യുവാവിൻ്റെ മൃതദേഹം ഒള്ളൂർകടവിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവാവിന് സ്വകാര്യ സൂപ്പർമാർക്കറ്റിലെ അക്കൌണ്ടൻ്റായി ജോലിചെയ്തുവരികയായിരുന്നു. ഉമ്മ സൈനബ. ഫഹദ്, റഹീസ് എന്നിവർ സഹോദരങ്ങളാണ്.

Share news