വയനാട് ദുരന്തം; അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി. വയനാട്ടിൽ തുടരുന്ന നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഓൺലൈനായാണ് യോഗം നടക്കുക. രാവിലെ 11മണിക്ക് യോഗം നടക്കും.

അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 385 ആയി. 172 പേരെഇതുവരെ തിരിച്ചറിഞ്ഞു. ഇവരിൽ 8 പേരുടെ സംസ്ക്കാര ചടങ്ങുകൾ ഇന്നലെ നടന്നു. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. സന്നദ്ധപ്രവർത്തകരുടെ എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയതിനെ തുടർന്ന് ചൂരൽമലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

