KOYILANDY DIARY

The Perfect News Portal

ആനക്കഥകള്‍ കേട്ട് ആനകളെ കാണാന്‍ നമുക്ക് ഒരു യാത്ര പോകാം

ആനക്കാര്യം കേള്‍ക്കാന്‍ ആളുകള്‍ക്ക് എപ്പോഴും കൊതിയാണ്. ആനയോളം കൗതുകങ്ങളുള്ള ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുക എന്നത് ആവേശഭരിതമായ ഒരു കാര്യം തന്നെയല്ലേ? ആനക്കഥകള്‍ കേട്ട് ആനകളെ കാണാന്‍ നമുക്ക് ഒരു യാത്ര പോകാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന പ്രേമികള്‍ ഏത് ജില്ലയിലാണോ ഉള്ളത്, യാത്ര അവിടേയ്ക്ക് തന്നെയാവാം.

തൃശൂര്‍ ജില്ലയുടെ ഏത് കോണില്‍ ചെന്നാലും കാണാവുന്ന കാഴ്ചയാണ് ഗജവീരന്‍മാരുടെ കൂറ്റന്‍ ഫ്ലക്സുകള്‍. സിനിമാ താരങ്ങളേക്കാള്‍ താരത്തിളക്കമാണ് തൃശൂര്‍ക്കാര്‍ക്ക് ആനകള്‍. ആനകളില്ലാതെ തൃശൂര്‍ക്കാര്‍ക്ക് ഒരു ആഘോഷവുമില്ല.

പുന്നത്തൂര്‍ കോട്ട

Advertisements

തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുന്നത്തൂര്‍ കോട്ടയില്‍ എത്താം. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികള്‍ക്ക് സുപരിചിതമായിരിക്കും. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.

രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് അഞ്ച് രൂപയും കുട്ടികള്‍ക്ക് ഒരു രൂപയും പ്രവേശ ഫീസ് അടയ്ക്കണം. ഫോട്ടോ എടുക്കാന്‍ 25 രൂപയും വീഡിയോയ്ക്ക് 1000 രൂപയുമാണ് ഫീസ്.

ആനക്കോട്ട

പുന്നത്തൂര്‍ കോട്ട ഇന്ന് അറിയപ്പെടുന്നത് ആനക്കോട്ടെയെന്നാണ്. മുന്‍പ് ഇതൊരു കോവിലകം ആയിരുന്നു. ഒരു വടക്കന്‍ വീരഗാഥായടക്കം നിരവധി സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. 66 ആനകളാണ് ഈ ആനകോട്ടയിലുള്ളത് ഇത്തരത്തില്‍ നാട്ടനകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് ഇത്.

വഴിപാട്

ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലാണ് ഈ ആനവളര്‍ത്ത് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഗുരുവായൂരപ്പന് വഴിപാടായി ഭക്തര്‍ സമര്‍പ്പിക്കുന്ന ആനകളെയാണ് ഇവിടെ പരിപാലിപ്പിക്കുന്നത്. ഇവിടെ നടക്കാറുള്ള ഒരു ചടങ്ങാണ് ആനയൂട്ട്. ഗണപതി പ്രീതിക്കായാണ് ആനയൂട്ട് നടത്തുന്നത്. ഗജപൂജയെന്നും ആനയൂട്ട് അറിയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *