പയ്യോളി റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

പയ്യോളി: പയ്യോളി റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു. അബ്ദുൽസലാം ഫർഹത്ത് (പ്രസിഡണ്ട്), കൃഷ്ണൻ പടിഞ്ഞാറയിൽ (സെക്രട്ടറി) പി.കെ.നാരായണൻ (ട്രഷറർ). എന്നിവരാണ് പുതിയ ചുതലക്കാർ. പയ്യോളി അമ്മു റസിഡൻസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് സോണൽ കോ – ഓഡിനേറ്റർ പി. രാജകുമാർ ഉദ്ഘാടനം ചെയ്തു.

റോട്ടറി അസിസ്റ്റൻറ് ഗവർണർ രവീന്ദ്രൻ ചള്ളയിൽ, അഡ്വ. റസാഖ് പയ്യോളി, അഡ്വ. ഹാഷിഖ് പയ്യോളി, രവികുമാർ, വിനീത് തിക്കോടി, കെ.പ്രേമൻ, മനോജ് നമ്പ്യാർ എന്നിവർ സംസാരിച്ചു. ഗായകൻ നിധീഷ് കാർത്തിക് നയിച്ച ഗാനാലാപന പരിപാടിയും നടന്നു.
