കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ അഴിമതി ആരോപണം: പരാതിയുടെ മറുപടിക്കത്ത് പുറത്ത്

കൊയിലാണ്ടി: ഭാര്യ സെക്രട്ടറിയായിരിക്കുന്ന കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ അഴിമതി ആരോപണവുമായി മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട്. അദ്ധേഹം കെപിസിസിക്ക് കൊടുത്ത പരാതിയുടെ മറുപടി കോപ്പി കൊയിലാണ്ടി ഡയറിക്ക് ലഭിച്ചു. പരാതി അന്വേഷിക്കാനായി സഹകരണ ജനാധിപത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ട് കരകുളം കൃഷ്ണപ്പിള്ളക്ക് കൈമാറിയ വിവരം 23-5-2024ന് ഈ മുൻ നേതാവിന് ലഭിച്ച മറുപടിയിലെ രേഖകൾ വ്യക്തമാക്കുന്നു. ക്രമക്കേടുകളെക്കുറിച്ച് കെപിസിസി അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്.
ബാങ്കിൻ്റെ ഭരണസമിതി തെരഞ്ഞെടുപ്പിൻ്റെ നടപടിക്രമങ്ങൾ നടക്കുന്നതിനിടെ ഔദ്യോഗിക പാനലിനെതിരെ ജനാധിപത്യവേദിയുടേതടക്കം 27ഓളം പേർ മത്സരത്തിനിറങ്ങിയത് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുയാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ആരും നോമിനേഷൻ പിൻവലിക്കാതായതോടെ മത്സരം ഉറപ്പായിരിക്കുകയാണ്. രണ്ടുപേരുടെ നാമനിർദ്ദേശ പത്രിക തള്ളിയതായാണ് അറിയുന്നത്. ഇതോടെ 25പേർ മത്സരരംഗത്തുണ്ടാകും.


മുൻ ബ്ലോക്ക് പ്രസിഡണ്ടിൻ്റെ ഭാര്യ സെക്രട്ടറിയായി തുടരുന്ന ബാങ്കിൻ്റെ പ്രസിഡണ്ട് സ്ഥാനംകൂടി കിട്ടിക്കഴിഞ്ഞാൽ ഭാര്യയെ സഹായിക്കാമെന്നതും ബാങ്കിനെ പൂർണ്ണമായും കൈപ്പിടിയിലൊതുക്കാമെന്നതുമാണ് ഈ മുൻ നേതാവിൻ്റെ ഉദ്ദശമെന്നും തെരഞ്ഞെടുപ്പിൽ ജനാധിപത്യവേദി വൻ ഭൂരിപക്ഷം നേടുമെന്നും ഒരു വിഭാഗം പറയുന്നു. കൂടാതെ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് മുൻ ബ്ലോക്ക് പ്രസിഡണ്ടിൻ്റെ കൈവശമുള്ള ലക്ഷങ്ങൾ പുതിയ കമ്മിറ്റിക്ക് കൈമാറാത്തതും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

.

ഇത് കൊയിലാണ്ടിയിലെ കോൺഗ്രസ്സിനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുയാണ്. ചരിത്രത്തിലാദ്യമായി നിരവധി മണ്ഡലം സെക്രട്ടറിമാരും, കെപിസിസി മുൻ നിർവ്വാഹകസമിതി അംഗവും മത്സരത്തിനെത്തിയതോടെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഔദ്യോഗിക പക്ഷത്തെ പലരുടെയും തലതെറിക്കുമെന്നാണ് ഒരു വിഭാഗം ഉറപ്പിച്ച് പറയുന്നത്. അതിനിടെയാണ് വൻ തുകയുടെ അഴിമതി ആരോപണം പറത്തുവരുന്നത്. അഴിമിതികൂടി പുറത്താകുന്നതോടെ കൊയിലാണ്ടയിലെ കോൺഗ്രസ് ഒരു ചോദ്യചിഹ്നമായിമാറുമെന്നാണ് അണികളുടെ ആശങ്ക. ഔദ്യോഗിക പാനലിനെതിരെ മത്സരം നടക്കുന്നതും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കാനാകുമെന്ന കോൺഗ്രസ്സിൻ്റെ മോഹവും അസ്ഥാനത്തായിരിക്കുകയാണെന്നും നേതാക്കളുമായുുള്ള അടുത്തവൃത്തങ്ങൾ പറഞ്ഞു.
