KOYILANDY DIARY.COM

The Perfect News Portal

ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ; യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിൽ

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം.യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മധ്യപ്രദേശിലും ശക്തമായ മഴ തുടരുന്നു. അതേസമയം അസമിൽ പലയിടങ്ങളിൽനിന്നും പ്രളയജലം ഇറങ്ങി തുടങ്ങി. ബിഹാറിലും ഹരിയാനയിലും ദില്ലിയിലും ഇടവിട്ടുള്ള മഴ തുടരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലെ പല മേഖലകളിലും വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റ മുന്നറിയിപ്പ്.

Share news