അങ്കണവാടി കെട്ടിടത്തിൽ നിന്നും വീണ് കുട്ടിയ്ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി അടിമാലി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിൽ നിന്നും വീണ് കുട്ടിയ്ക്ക് പരിക്കേറ്റു. ആന്റോ- അനീഷ ദമ്പതികളുടെ മകളായ മെറീനയ്ക്കാണ് അങ്കണവാടി കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റത്. രണ്ടാമത്തെ നിലയിലെ മുറിയിൽ നിന്ന് പുറത്തേക്കുവന്ന കുട്ടി ഗ്രില്ലിനിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. കാൽ തെന്നിയാണ് കുട്ടി വീണതെന്നാണ് നിഗമനം. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. അങ്കണവാടികളുടെ സുരക്ഷതിത്വം ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി.

