കോഴിക്കോട് പെട്രോൾ പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് പെട്രോൾ പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം. ഇന്ധനം നിറക്കാൻ വന്ന ഗുഡ്സ് ഓട്ടോയിൽ നിന്നും തീ വരുന്നത് കണ്ട് എല്ലാവരും പകച്ചു നിന്നപ്പോൾ 20 വയസുകരനായ മുജാഹിദ് എന്ന പെട്രോൾ പമ്പിലെ ജീവനക്കാരൻ ആണ് രക്ഷകൻ ആയത്. മുക്കം നോർത്ത് കാരശ്ശേരിയിലെ കെ സി കെ പെട്രോൾ പമ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.
