KOYILANDY DIARY.COM

The Perfect News Portal

വായനാദിനത്തിൽ പ്രത്യേക ഡിസ്‌കൗണ്ട് വിൽപ്പനയുമായി ദേശാഭിമാനി ബുക്ക് ഹൗസ്

വായനാദിനത്തിൽ പ്രത്യേക ഡിസ്‌കൗണ്ട് വിൽപ്പനയുമായി ദേശാഭിമാനി ബുക്ക് ഹൗസ്. ആദ്യ വില്പനയുടെ ഉദ്ഘാടനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ നിർവഹിച്ചു. ഇ എം എസ് രചിച്ച കേരളത്തിന്റെ ദേശീയ പ്രശ്‍നം എന്ന പുസ്തകം വാങ്ങിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. നറുക്കെടുപ്പിലൂടെ 35 % ഡിസ്‌കൗണ്ടും സ്വന്തമാക്കി.

ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ ഇൻ ചാർജ് ഗോപി നാരായണൻ, അസിസ്റ്റന്റ് മാനേജർ ജയപ്രസാദ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, ജില്ലാ ട്രഷറർ ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ബ്രാഞ്ച് മാനേജർ വിഷ്ണു എസ് കുമാർ എന്നിവർ പങ്കെടുത്തു. ഒരാഴ്ച ബുക്ക് ഹൗസ് സന്ദർശിച്ചു പുസ്തകങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ ഡിസ്‌കൗണ്ടും തെരഞ്ഞെടുക്കാൻ കഴിയുന്ന പദ്ധതിയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 100 %, 99 % തുടങ്ങി വൻ വിലക്കിഴിവിൽ പുസ്തകങ്ങൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്.

Share news