കോട്ടൂർ എ.യു.പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അഭിനയ ശില്പശാല സംഘടിപ്പിച്ചു

കോട്ടൂർ എ.യു.പി. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഏകദിന അഭിന ശില്പശാല സംഘടിപ്പിച്ചു. ശിൽപ്പശാല കുട്ടികൾക്ക് നവ്യാനുഭവമായി. പ്രധാനാദ്ധ്യാപിക ആർ. ശ്രീജ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക പ്രവർത്തകൻ ലിനിഷ് നരയംകുളം ശില്പശാലയ്ക്ക് നേതൃത്വം നല്കി.

പ്രശസ്ത നാടക പ്രവർത്തകൻ ലിനീഷ് നരയംകുളം ശില്പശാലയ്ക്ക് നേതൃത്വം നല്കി. വ്യക്തിത്വ വികാസം, ശ്രദ്ധ തുടങ്ങി കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സെഷനുകളിലായി സംഘടിപ്പിച്ച ക്യാമ്പിൽ 5, 6, 7 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി.
ക്യാമ്പിൽ മികവു പുലർത്തിയ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നാടകം, ദൃശ്യാവിഷ്കാരം, ചൊൽക്കാഴ്ച, കൊറിയോഗ്രാഫി, പാഠഭാഗങ്ങളുടെ വിവിധ തരത്തിലുള്ള അവതരണം എന്നിവ നടത്തും. വിദ്യാരംഗം കൺവീനർ ജിതേഷ് എസ്.പുലരി, മറ്റ് അദ്ധ്യാപകരായ രമ്യ വി, രമ്യ കെ.പി., ഷൈനി എസ്., വി.വി. സബിത എന്നിവർ ശിലാശാലയ്ക്ക് നേതൃത്വം നല്കി.
