നടുവണ്ണൂർ പ്രതിഭ ഹൈബ്രിഡ് സ്റ്റഡി സെൻ്റർ ഉന്നത വിജയികളെ അനുമോദിച്ചു

നടുവണ്ണൂർ: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ പ്രതിഭ ഹൈബ്രിഡ് സ്റ്റഡി സെൻ്ററാണ് പരിപാടി സംഘടിപ്പിച്ചത്. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡയറക്ടർ സി എം വിജയൻമാസ്റ്റർ അധ്യക്ഷതവഹിച്ചു.

ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി എം ശശി മാസ്റ്റർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി സുരേന്ദ്രൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സജീവൻ മക്കാട്ട്, സജിന അക്സർ, ഒ എം കൃഷ്ണകുമാർ, എം പരീദ് മാസ്റ്റർ, നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് പുതിയപ്പുറം, ഷീന ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രിൻസിപ്പാൾ വാഴോത്ത് സുരേഷ് സ്വാഗതം പറഞ്ഞു.
