KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂരില്‍ അക്രമം ശക്തം; 200ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മണിപ്പൂരിൽ അക്രമം ശക്തമായതോടെ ജിരിബാം ജില്ലയിലെ 200ലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഗ്രാമവാസികളില്‍ ഒരാള്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ജിരിബാം മേഖലയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. 59 കാരനായ ശരത്കുമാര്‍ സിങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ശരത്കുമാര്‍. അക്രമികള്‍ ഗ്രാമവാസികളുടെ കുടിലുകള്‍ അഗ്‌നിക്കിരയാക്കി.ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന് തീയിട്ടു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ലൈസന്‍സുള്ള തോക്കുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജിരിബാം പൊലീസ് സ്റ്റേഷനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവും നടത്തി.

 

മെയ്തെയ് സമുദായത്തില്‍പ്പെടുന്ന 200-ലധികം ആളുകളെ കലാപ സാധ്യത കണക്കിലെടുത്ത് അവരുടെ ഗ്രാമങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. ഇവരെ പുതുതായി സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Advertisements
Share news