‘തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരാതിയുമായി ശശി തരൂര്‍

തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. അട്ടിമറി ശ്രമം അന്വേഷിക്കണമെന്നാണ് ആവശ്യം. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും പരാതിയുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നാണ് പരാതി.

ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ചില നേതാക്കള്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും അദ്ദേഹം സംശയമുയര്‍ത്തിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

