സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എ.കെ. ശാരികയ്ക്ക് അനുമോദനം നല്കി

കീഴരിയൂർ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി നാടിൻ്റെ അഭിമാനമായ എ.കെ. ശാരികയ്ക്ക് കേരള പ്രവാസി സംഘം മേഖലാ കമ്മിറ്റി അനുമോദനം നല്കി. ഏരിയാ സെക്രട്ടറി പി. ചാത്തു മൊമൻ്റോ നല്കി അനുമോദിച്ച ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗവും കീഴരിയൂർ മേഖലാ സെക്രട്ടറിയുമായ ശശി നമ്പ്രോട്ടിൽ, മേഖലാ കമ്മിറ്റി അംഗങ്ങളായ ശശി.പി.പി., വിനോദൻ അച്ചാറമ്പത്ത്, യൂസഫ് എ.കെ. എന്നിവർ പങ്കെടുത്തു.
