KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മോദി പിന്‍വാങ്ങണം; ജയ്‌റാം രമേശ്

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മോദി പിന്‍വാങ്ങണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. മോദി മോദി, മോദി ഗ്യാരന്റി, വീണ്ടും മോദി സര്‍ക്കാര്‍ എന്നൊക്കെ പ്രസംഗിച്ച് പ്രചരണ വേദികളില്‍ മുഴുവന്‍ പ്രചരണം നടത്തിയ മോദിക്ക് മറുപടിയുമായി ജയ്‌റാം രമേശ്. മോദിയുടെ വീരവാദങ്ങള്‍ വെറുതെയായി.

പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്നില്‍ തന്നെയാണ് കേന്ദ്രീകരിച്ചത്. കാമ്പയിനില്‍ മോദിയുടെ ഗ്യാരന്റി, മോദി സര്‍ക്കാര്‍ വീണ്ടും എന്നിങ്ങനെയുള്ള ശൈലികളാണ് ബിജെപി എന്ന വാക്കിനേക്കാള്‍ കൂടുതല്‍ കേട്ടത്. എംപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമ്പോഴും മുഴുവന്‍ തെരഞ്ഞെടുപ്പും നടന്നത് മോദി ഗ്യാരന്റി എന്ന പേരിലാണ്. പണപ്പെരുപ്പം, തൊഴില്ലില്ലായ്മ, സമൂഹത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എല്ലാ തെരഞ്ഞെടുപ്പില്‍ രണ്ടാംതരത്തിലേക്കാകുകയും മോദി – മോദി എന്ന വാക്ക് മാത്രമാണ് കേട്ടത്.

 

പ്രധാനമന്ത്രി അവകാശപ്പെട്ടത് ബിജെപി 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 സീറ്റുകള്‍ കടക്കുമെന്നുമാണ്. ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി ബിജെപി 370 സീറ്റുകളോ എന്‍ഡിഎ 400 സീറ്റുകളോ നേടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറണം.

Advertisements

 

Share news