ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു

കൊയിലാണ്ടി: ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം. ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2024 ജൂൺ 6ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിനായി വി.എച്ച്.എസ്.ഇ. ഓഫീസിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

