KOYILANDY DIARY.COM

The Perfect News Portal

പന്തലായനി അഘോര ശിവക്ഷേത്രത്തിൽ വിഷ്ണു സഹസ്ര നാമ സ്തോത്രം ക്ലാസ്സ് സമാപിച്ചു

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ആരംഭിച്ച വിഷ്ണു സഹസ്രനാമ സ്തോത്രം ക്ലാസ്സ് സമാപിച്ചു. കഴിഞ്ഞ 6 മാസമായി ക്ഷേത്രത്തിൽ രാജലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ നടന്നുവന്ന വിഷ്ണു സഹസ്രനാമ സ്തോത്രം ഇതോടെ സമ്പൂർണ്ണമായിരിക്കുകയാണ്. ശിവഭഗവാൻ്റെ തിരുസന്നിധിയിൽ ഭക്തിയോടുകൂടി സ്ത്രോത്രം സമർപ്പിച്ചു.
ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളടക്കമുള്ള ഒരു ഗ്രൂപ്പിനെ വർത്തെടുക്കാനായത് ക്ഷേത്രത്തിൻ്റെ അഭിമാനം തന്നെയെന്ന് ട്രസ്റ്റിബോർഡ് ചെയർമാൻ പറഞ്ഞു.  ഈ സംരംഭത്തിന് മുൻകൈയെടുത്ത രാജലക്ഷ്മി ടീച്ചർക്ക് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എ. മോഹൻ പുതിയ പുരയിൽ, ക്ഷേത്ര ഭക്തജന കമ്മിറ്റിയംഗം പ്രേമൻ കിഴുക്കോട് എന്നിവർ നന്ദി രേഖപ്പെടുത്തി,
കഠിനമായ പരിശീലനത്തോടെ ഈ സ് തോത്രം അഭ്യസിച്ചവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. ക്ഷേത്ര മാതൃസമതിയംഗം ഇ.കെ ഗീത ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി.
Share news