സിപിഐ(എം) നേതൃത്വത്തിൽ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ശുചീകരിച്ചു

കൊയിലാണ്ടി: സിപിഐ(എം) നേതൃത്വത്തിൽ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ശുചീകരിച്ചു. സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായാണ് സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്.

പരിപാടി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, യുകെ ചന്ദ്രൻ, എം.വി. ബാലൻ, സഫീർ വി.സി, നഗരസഭ കൌൺസിലർ എ. ലളിത വിവിധ ബ്രാഞ്ചുകളിലെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

