കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റിനു സമീപം നിർത്തിയിട്ട ബൈക്കുകൾക്ക് മീതെ മരംപൊട്ടിവീണ് അപകടം

കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റിനു സമീപം നിർത്തിയിട്ട ബൈക്കുകൾക്ക് മീതെ മരംപൊട്ടിവീണ് അപകടം. നിരവധി ബൈക്കുകൾ തകർന്നു. സിപിഐഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി ഓഫീസിനു മുൻവശത്തെ ബദാം മരമാണ് പൊട്ടി വീണത്.

ഏതുസമയത്തും ആളുകളുകൾ കൂട്ടമായി നിൽക്കുന്ന സ്ഥലമാണിവടെ. വിവരം കിട്ടയതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന എത്തി മരക്കൊമ്പുകൾ മുറിച്ചുമാറ്റി. തകർന്ന ബൈക്കുകൾ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

