കെ.കെ കിടാവ് യൂപി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി ആദിലക്ഷ്മിക്ക് വോളി അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ചു

കൊയിലാണ്ടി: ചേലിയ കെ.കെ കിടാവ് യൂപി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയായിരുന്ന ആദിലക്ഷ്മിക്ക് വോളി അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ചു. എറണാകുളം പറവൂരിലെ കരിമ്പാടം റെഡിഡൻഷ്യൽ വോളിബോൾ അക്കാദമിയിലേക്കാണ് തുടർ പഠനത്തിനായി സെലക്ഷൻ ലഭിച്ചത്.

ചേലിയ കെ കെ കിടാവ് യൂപി സ്കൂളിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും കോട്ടയത്ത് ബേക്കറി ഉടമയായ നിജിലിൻ്റെയും റസ്നയുടെയും മകളാണ് ആദി ലക്ഷ്മി. കഴിഞ്ഞ വർഷം ജില്ലാ തല സ്കൂൾ വോളിബോൾ ടീമിൽ കെ. കെ കിടാവ് യൂപി സ്കൂളിൽ നിന്നും സെലക്ഷൻ ലഭിച്ച ആദിലക്ഷ്മി മികച്ച കായികതാരമാണ്.

