കൊച്ചിയിൽ മോഡൽ ലഹരിമരുന്നുമായി പിടിയിലായ കേസ്; അന്വേഷണം മോഡിലിങ് കമ്പനികളിലേക്കും

കൊച്ചിയിൽ മോഡൽ ലഹരിമരുന്നുമായി പിടിയിലായ കേസിൽ അന്വേഷണം മോഡിലിങ് കമ്പനികളിലേക്കും. പിടിയിലായ മോഡൽ അൽക്കാ ബോണി മോഡലിങ് കമ്പനിക്കാൾക്കായി ലഹരി മരുന്ന് എത്തിച്ചിരുന്ന ഏജൻ്റെന്ന് വിവരം കിട്ടിയതിന് പിന്നാലെയാണ് അന്വേഷണം മോഡലിംഗ് കമ്പനികൾ കേന്ദ്രീകരിച്ചാക്കിയത്.

ഫാഷൻ ഷോകൾക്ക് മുൻപായി മോഡലുകൾക്ക് ലഹരി മരുന്ന് നൽകിയിരുന്നതായും സുചനയുണ്ട്. മോഡലിംഗ് കമ്പനികളുടെ മാനേജർമാരേയും പോലീസ് ചോദ്യം ചെയ്യും. 3 കമ്പനികളുടെ മാനേജർമാരോട് എളമക്കര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. മോഡലായ യുവതിയും 5 യുവാക്കളുമാണ് പിടിയിലായത്.

