KOYILANDY DIARY.COM

The Perfect News Portal

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്.

നാട്ടുകാരുടെ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കാതിലെ സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുത്തച്ഛൻ മുൻവാതിൽ തുറന്നാണ് പശുവിനെ കറക്കാൻ പോയത്. പശുവിനെ കറന്ന് തിരിച്ചു വന്നപ്പോൾ കുട്ടിയെ കണ്ടില്ല.

 

അടുക്കളവാതിലും തുറന്നു കിടക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയയാള്‍ കുട്ടിയെ തൊട്ടടുത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് അടുത്ത വീട്ടിലെത്തി കുട്ടി വിവരമറിയിക്കുകയായിരുന്നു.  മലയാളം സംസാരിക്കുന്നയാളാണെന്നാണ് കുട്ടി പറയുന്നത്.

Advertisements
Share news