KOYILANDY DIARY.COM

The Perfect News Portal

കരമന അഖിൽ കൊലപാതകക്കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകും; മന്ത്രി വി ശിവൻകുട്ടി

കരമന അഖിൽ കൊലപാതകക്കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അഖിലിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരുണമായ സംഭവമാണിത്.

സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ നോക്കി കാണുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കും. തലസ്ഥാനനഗരി സാധാരണഗതിയിൽ പൊതുവേ ശാന്തമാണ്. ശാന്തമായ അന്തരീക്ഷം നിലനിർത്താൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Share news