മലയാളികളായ 1000 നഴ്സുമാർക്ക് ജർമനിയിൽ തൊഴിലവസരം; ജർമൻ സംഘം മന്ത്രി വി ശിവന്‍കുട്ടിയെ സന്ദർശിച്ചു

തിരുവനന്തപുരം: മലയാളികളായ 1000 നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. ജർമനിയിലെ ഹോസ്പിറ്റൽ മേഖലയിലെ പ്രമുഖരായ ആസ്കൽപിയോസ്. ജർമൻ സംഘം മന്ത്രി വി ശിവൻകുട്ടിയെ ഓഫീസിലെത്തി സന്ദർശിച്ചു. മികച്ച സേവന വേതന വ്യവസ്ഥകളാണ് ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. 170 ആശുപത്രികളാണ് ഗ്രൂപ്പിന് ജർമനിയിൽ ആകെയുള്ളത്.

തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക് മുഖാന്തരമാണ് നിയമനം. ആസ്കൽപിയോസ് ഗ്രൂപ്പ് ഇന്റർനാഷണൽ റിക്രൂട്ടിങ് ഹെഡ് ആസ്ട്രിഡ് സട്രോറിസ്, ഡെഫാ എക്സിക്യൂട്ടീവ് ഡയറക്ടർ തോഴ്സ്റ്റൺ കീഫർ, ചീഫ് ലീഗൽ ഓഫീസർ അഞ്ജാ എലിസബത്ത് വീസൻ, ജൂനിയർ മൈഗ്രേഷൻ കൺസൾട്ടന്റ് വാലന്റീൻ ഏലീയാസ് വീസൻ, മൈഗ്രേഷൻ കൺസൾട്ടന്റ് ജൻസ്-വേ-പീഷ്, തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, ലേബർ കമീഷണർ അർജ്ജുൻ പാണ്ഡ്യൻ, ഒഡെപെക് എംഡി എ അനൂപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

