KOYILANDY DIARY.COM

The Perfect News Portal

‘സംസ്കാരവേദി’ ഹയർസെക്കൻഡറി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വെബിനാർ നടത്തുന്നു

കോഴിക്കോട്: സാംസ്കാരിക സംഘടനയായ ‘സംസ്കാരവേദി’ ഹയർസെക്കണ്ടറി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വെബിനാർ നടത്തുന്നു. കേരളത്തിൽ പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സ്, വിദേശത്തും സ്വദേശത്തും ഉള്ള ഉപരിപഠന സാധ്യതകൾ, വിദേശത്തും സ്വദേശത്തും ഉള്ള തൊഴിൽ സാധ്യതകൾ തുടങ്ങിയവയെല്ലാം വെബിനാറിൽ ചർച്ച ചെയ്യും.
മെയ് 15 ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് നടക്കുന്ന വെബിനാറിലേക്ക് പ്രവേശനം സൗജന്യമാണ്. യു എസ് എ, ജർമ്മനി, യുഎഇ, ന്യൂസിലാൻഡ്, സ്വിറ്റ്സർലാൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രഗൽഭർ സെഷനുകൾ കൈകാര്യം ചെയ്യും. വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് വെബിനാറിന്റെ കോ -ഓർഡിനേറ്റർ ആയ വടയക്കണ്ടി നാരായണന്റെ 9447262801 എന്ന നമ്പറിൽ വിളിച്ചോ വാട്സ്ആപ്പ് ചെയ്തോ പേരുകൾ രജിസ്റ്റർ ചെയ്യാം.
Share news