KOYILANDY DIARY.COM

The Perfect News Portal

കുപ്രസിദ്ധ കുറ്റവാളി, കല്ലാനോട് ജിബിൻ ജോർജിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കൂരാച്ചുണ്ട്: കുപ്രസിദ്ധ കുറ്റവാളി, കല്ലാനോട് സ്വദേശി ആനിക്കൽ ജിബിൻ ജോർജിനെ (33) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കുറ്റക്യത്യങ്ങളിലും, നിരവധി ക്രിമിനൽ കേസ്സുകളിലും ഉൾപ്പെട്ട പ്രതിയും, പ്രദേശത്തെ നിരന്തരമായി പൊതു സമാധാനത്തിന്  പ്രശ്നങ്ങൾ സ്യഷ്ടിക്കുകയും ചെയ്തുവരുന്ന പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. 

കോഴിക്കോട് ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരമാണ് ഇന്ന് പ്രതിയെ കല്ലാനോട് ടൌണിൽ വെച്ച് കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു, SI  മനോജൻ, SI അംഗജൻ, ASI രഞ്ജിഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ, സോജൻ, ഡ്രൈവർ നിജി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. തുടർ നടപടികൾക്കായി പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Share news