വിദ്യാരംഗം കലാ സാഹിത്യവേദി ഗുരുവിനോടാപ്പം പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു. പി സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി ‘ ഗുരുവിനോടൊപ്പം ‘ പരിപാടി സംഘടിപ്പിച്ചു. നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുമായി പ്രവർത്തകർ ഏറെ നേരം സംവദിച്ചു. കെ. ശങ്കരൻ കഥകളിയെക്കുറിച്ചും, ഹരി നമ്പൂതിരി കഥകളി സംഗീതത്തെക്കുറിച്ചും ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ ആർ. സുബ്രഹ്മണ്യൻ നമ്പൂതിരി, ഇ.കെ പ്രജേഷ്, പി. ശോഭന, ഷബാന, ഗിരീഷ് കുമാർ തെക്കെയിൽ, കെ. കെ വിജീഷ് എന്നിവർ നേതൃത്വം നൽകി.
