KOYILANDY DIARY.COM

The Perfect News Portal

ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിന് തുടക്കമായി

ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ സ്റ്റോക്ക് റജിസ്റ്റർ, കാറ്റ് ലോഗ് എന്നിവയും പടി പടിയായി മൊത്തം ലൈബ്രറി പ്രവർത്തനങ്ങളും ഒരു വിരൽ സ്പർശത്തിൽ വായനക്കാർക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ഗ്രന്ഥശാലകളിൽ നിന്നായി അറുപത് പേർ പങ്കെടുത്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ബോധി ഗ്രന്ഥാലയത്തിന് അനുവദിച്ച കംപ്യൂട്ടർ, പ്രിന്റർ എന്നിവ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു സോമൻ സെക്രട്ടറിയ്ക്ക് കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി മനോജ് അത്തോളി പരിശീലന ക്ലാസിന് നേതൃത്വം നൽകി. ബോധി പ്രസിഡണ്ട് ഡോ. എൻ. വി. സദാനന്ദൻ, വി. എം. ലീല ടീച്ചർ   ലൈബ്രേറിയൻ ഗീത എന്നിവർ സംസാരിച്ചു.
Share news