ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ആംആദ്മി സഖ്യത്തില്‍ പ്രതിഷേധിച്ച് രണ്ട് മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. നീരജ് ബസോയ, നസബ് സിംഗ് എന്നിവരാണ് രാജി വെച്ചത്. അരവിന്ദര്‍ സിംഗ് ലൗലിയുടെ രാജിക്ക് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നത്.