നാവിക സേനാ മേധാവിയായി ദിനേഷ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഇരുപത്താറാം നാവിക സേനാ മേധാവിയായി ദിനേഷ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറല്‍ ആര് ഹരികുമാര്‍ വിരമിച്ചതോടെയാണ് ത്രിപാഠി പദവി ഏറ്റെടുത്തത്. സമുദ്രമേഖലയില്‍ ഉയരുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് എതിരാളികളെ നേരിടാന്‍ എല്ലായ്-പ്പോഴും സജ്ജമായിരിക്കുമെന്ന് ത്രിപാഠി പറഞ്ഞു. ത്രിപാഠി 1985 ജൂലൈ ഒന്നിനാണ് സേനയിൽ പ്രവേശിച്ചത്. നാലു പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷമാണ് ഹരികുമാര്‍ വിരമിച്ചത്.
