KOYILANDY DIARY.COM

The Perfect News Portal

ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാൻ ഭാര്യ സുനിതയ്ക്ക് അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ

ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാൻ ഭാര്യ സുനിതയ്ക്ക് അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ. കേജ്‌രിവാളിനെ ഇന്ന് ജയിലിലെത്തി കാണാനാണ് സുനിത അനുമതി തേടിയിരുന്നത്. ഇന്ന് മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കേജ് രിവാളിനെ കാണുന്നുണ്ട്. നാളെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കാണും.

ആഴ്ചയിൽ രണ്ടുദിവസമാണ് ജയിലിൽ സന്ദർശകരെ അനുവദിച്ചിട്ടുള്ളത്. രണ്ട് സന്ദർശനമേ അനുവദിക്കൂവെന്നതിനാൽ സുനിതയ്ക്ക് ഇനി ഒരാഴ്ച കാത്തിരിക്കണം. ദില്ലിയിലെ റോഡ് ഷോക്ക് ശേഷം പഞ്ചാബ്, ഹരിയാന, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുകയാണ് സുനിത ഈ ഒരാഴ്ച. സുനിതയ്ക്ക് സന്ദർശനാനുമതി ജയിൽ അധികൃതർ നിഷേധിച്ചുവെന്ന് ആം ആദ്മി പാർട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Share news