KOYILANDY DIARY.COM

The Perfect News Portal

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ

വയനാട്: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ 24ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2021 ജൂണ്‍ 10ന് രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് മരിച്ചത്. വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂന്നുമാസത്തിനുശേഷം സെപ്റ്റംബര്‍ 17നാണ് അയല്‍വാസിയായ പ്രതി അര്‍ജുന്‍ അറസ്റ്റിലാവുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനുള്‍പ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. 

Share news