മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ ഇറങ്ങി

മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ ഇറങ്ങി. ജനവാസ മേഖലയിലാണ് 3 കടുവ എത്തിയത്. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവ എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുവെന്ന് നാട്ടുകാർ പറയുന്നു.

തേയിലത്തോട്ടത്തിനടുത്ത് കൂടി കടുവകൾ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. നിരവധി തോട്ടം തൊഴിലാളികൾ പണിയെടുക്കുന്ന പ്രദേശം കൂടിയാണിതെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

