KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുളള നരേന്ദ്രമോദിയുടെ ശ്രമത്തിനെതിരെ അവസാനശ്വാസം വരെ പോരാടും; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇന്ത്യയെ മതരാഷ്ട്രം ആക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവർത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടും എന്ന പ്രഖ്യാപനമാണ് എൽഡിഎഫ് നടത്തുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വിവിധ തെരഞ്ഞെടുപ്പു യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ മത വർഗീയ ധ്രുവീകരണം നടത്തുവാൻ വേണ്ടി പരസ്യമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയാണ്. വിലക്കയറ്റം, ദാരിദ്ര്യം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും തൻറെ ഭരണം പരിപൂർണ്ണ പരാജയം ആണെന്ന് ജനം തിരിച്ചറിയാതിരിക്കാനും വേണ്ടിയാണ് പ്രധാനമന്ത്രി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത്.

 

രാജ്യത്തിൻറെ ഭരണഘടന തത്വങ്ങൾ ലംഘിക്കുന്ന പ്രസ്താവനകൾ പരസ്യമായി പ്രധാനമന്ത്രി തന്നെ നടത്തുകയാണ്. പൗരത്വ നിയമ ഭേദഗതി ഇന്ത്യയെ മത്തരാഷ്ട്രം ആക്കുന്നതിനുള്ള ചവിട്ടുപടിയാണ്. പൊതുവേദിയിൽ പ്രസംഗിക്കാൻപോലും പറ്റാത്ത കാര്യങ്ങൾ ആണ് പ്രധാനമന്ത്രിയുടെ പദവിയിൽ ഇരിക്കുന്ന വ്യക്തി രാജസ്ഥാനിൽ പ്രസംഗത്തിൽ പറഞ്ഞതെന്നും മന്ത്രി റിയാസ് പറഞ്ഞു.

Advertisements
Share news