KOYILANDY DIARY.COM

The Perfect News Portal

മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കേജരിവാൾ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതിയിൽ കേജ്രിവാളിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഇഡിയുടെ ആരോപണം. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ദില്ലി ഹൈക്കോടതി കെജ്രിവാള്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ പൂര്‍ണമായും തള്ളുകയായിരുന്നു.

കെജ്രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഇതിനെതിരെയാണ് കേജ്രിവാൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത് . ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. അതേസമയം സിബിഐ കസ്റ്റഡിയിൽ ഉള്ള കെ കവിതയെ ഇന്ന് ദില്ലി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും.

Share news