മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് കഴുത്തിൽ വെട്ടേറ്റു. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം. ചെമ്പഴന്തി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്. കഴുത്തിന് പരിക്കേറ്റ ധനു കൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ വട്ടിയൂർക്കാവ് സ്വദേശി ഷമീറിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. റീൽസ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നും എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
