സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും കൈ കോർക്കലിൻ്റേതുമാണ് കേരളത്തിൻ്റെ സ്റ്റോറി; ബിനോയ് വിശ്വം

സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും കൈ കോർക്കലിൻ്റേതുമാണ് കേരളത്തിൻ്റെ സ്റ്റോറിയെന്ന് ബിനോയ് വിശ്വം. ക്രിസ്ത്യൻ മത അധ്യക്ഷൻമാർ കേരള സ്റ്റോറി പ്രദർശിപ്പിക്കുകയാണ്. യാഥാർത്ഥ്യവുമായി ഒരു ബന്ധമില്ലാത്തതാണ് അത്. ആർഎസ്എസിന്റെ ആശയങ്ങളെ ഇവർ വെള്ളപൂശുകയാണ്. മാന്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്നവർ ആരായാലും അവർ ചെയ്യുന്നതെന്താണെന്ന് ആലോചിക്കണം. കർത്താവേ ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ, എന്നാണ് അവരോട് പറയാനുള്ളത്.

കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന പുരോഹിതൻമാർ വിചാരധാര വായിക്കണം. ഇന്ന് ഞാൻ നാളെ നീ എന്നാണ് ചൊല്ല്. ഇന്ന് മുസ്ലിംങ്ങൾ ആണ് ലക്ഷ്യമെങ്കിൽ നാളെ ക്രിസ്ത്യാനികൾ ആകാം. ഈ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെയാണ് പിന്തുണക്കുന്നത്. മതേതരത്വമാണ് ഇന്ത്യയുടെ ഭാവി എന്നാണ് ചിന്തിക്കുന്നവരെല്ലാം പറയുന്നത്. ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നുറപ്പിച്ച് പറയാൻ കഴിയുന്ന എത്ര പേർ കോൺഗ്രസിലുണ്ട്.

ജയിച്ചു പോകുന്ന കോൺഗ്രസുകാർ നാളെ ബിജെപിയാവാം. ഇന്നത്തെ കോൺഗ്രസ് നാളത്തെ കോൺഗ്രസ് എന്നല്ല പറയേണ്ടത്. ഇന്നത്തെ കോൺഗ്രസ് ഇന്ന് ഉച്ചക്കത്തെ ബിജെപി എന്നാണ് പറയേണ്ടത്. നാളെ ബിജെപിയാകില്ല എന്നുറപ്പുള്ള മോദിക്ക് വേണ്ടി കൈ പൊക്കില്ല എന്നുറപ്പുള്ള എത്ര കോൺഗ്രസ് സ്ഥാനാർത്ഥിയുണ്ട് എന്നും അദ്ദേഹം ചോദിച്ചു.

