KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രത്തിനു തണൽ കുടകളും, ടേബിൾ സെറ്റും കൈമാറി

കൊയിലാണ്ടി: കാലിക്കറ്റ് സിറ്റി റോട്ടറി ഇൻ്റർനാഷണൽ കൊരയങ്ങാട് കലാക്ഷേത്രത്തിനു നൽകിയ തണൽ കുടകളും, ടേബിൾ സെറ്റും കലാക്ഷേത്രം ഭാരവാഹികൾ ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് അനുമോദന സദസ്സും രക്ഷിതാക്കൾക്കായി ഫാമിലി മാനേജ്മെൻറ് എന്ന വിഷയത്തിൽ പഠന ക്ലാസും സംഘടിപ്പിച്ചു. ഇൻ്റർനാഷണൽ ട്രെയ്നർ ആൻ്റ് ഫാമിലി തെറാപ്പിസ്റ്റ് എം.എൻ ചന്ദ്രൻ നായർ ക്ലാസ്സെടുത്തു.

റോട്ടറി ഡിസ്ട്രിക് ഡി.ഡി.സി.സി.എം. ഉദയഭാനു ഉൽഘാടനം ചെയ്തു. പി.പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക് പ്രസിഡണ്ട് പി.ഇ. സുകുമാർ, റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി, അഡ്വ: രതീഷ് ലാൽ, സന്ധ്യാ സാജു, മനോജ് പയറ്റുവളപ്പിൽ, പി.പി. ശശി, ടി.ടി. ശ്രീധരൻ, പി.എം. ബാബു, ശിൽക്ക അമിത്ത്, ഷെൽമ പ്രബീഷ് എന്നിവർ സംസാരിച്ചു.

Share news